Monday, October 25, 2021
HomeNewsKeralaഈ ഫോട്ടോയില്‍ കാണുന്നയാളുടെ പ്രായം പറയാമോ? മമ്മൂട്ടിയുടെ യഥാര്‍ത്ഥ പ്രായമറിഞ്ഞ് ഞെട്ടി സൗദിയിലെ വിദേശികള്‍

ഈ ഫോട്ടോയില്‍ കാണുന്നയാളുടെ പ്രായം പറയാമോ? മമ്മൂട്ടിയുടെ യഥാര്‍ത്ഥ പ്രായമറിഞ്ഞ് ഞെട്ടി സൗദിയിലെ വിദേശികള്‍

ജിദ്ദ: മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയുടെ നിത്യ യൗവ്വനത്തില്‍ ആശ്ചര്യം പൂണ്ട് വിദേശികള്‍. മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് ജിദ്ദയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നജ്വ തസ്നീം ആണ് 70ന്റെ ചെറുപ്പം തെളിയിച്ചത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോ നഗരത്തിലെ മറ്റു രാജ്യക്കാര്‍ക്ക് കാണിച്ച് പ്രായം പറയാമോ എന്ന് ചോദിച്ച് വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു നജ്‌വ.
mammootty1ഒരു ഡസനിലധികം ആളുകള്‍ പ്രായം പറഞ്ഞതില്‍ ആരും 56 ന് മുകളില്‍ മമ്മൂട്ടിക്ക് പ്രായം കണ്ടില്ല. 40 വയസ് പറഞ്ഞവരും ഉണ്ട്. ഈ വ്യത്യസ്ത ഗെയിമിനോടുവില്‍ യഥാര്‍ഥ പ്രായം നജ്വ വെളിപ്പെടുത്തുമ്പോള്‍ അവരുടെ മുഖത്തെ ആശ്ചര്യവും അദ്ഭുതവും കാണേണ്ടത് തന്നെയായിരുന്നു. പ്രായം പറഞ്ഞ ഓരോരുത്തരും പ്രിയ നടന്‍ മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേരാനും മറന്നില്ല.
Mammootty age najwa1ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് നജ്വ പഠിക്കുന്നത്. കേട്ടവര്‍ കേട്ടവര്‍ ഞെട്ടുന്നത് കാണുമ്പോള്‍ മമ്മുക്കയുടെ ‘ചെറുപ്പം’, ദൃശ്യം കാണുന്നവരെ കൂടി ബോധ്യപ്പെടുത്താനാകുന്നു എന്നതാണ് ഫോട്ടോ പ്രദര്‍ശനത്തിലൂടെ ഉദ്ദേശിച്ചത്.

ആര്‍ക്കും യഥാര്‍ഥ പ്രായത്തിന്റെ അടുത്ത് എത്താന്‍ ആയില്ല എന്നത് മമ്മുക്കയുടെ നിത്യ യൗവനത്തിന്റെ തിളക്കം വര്‍ധിപ്പിക്കുകയാണെന്ന് നജ്വയുടെ രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. താന്‍ പകര്‍ത്തിയ വീഡിയോ ഇത് മമ്മുക്കയില്‍ എത്തിക്കണമെന്നതാണ് നജ്വയുടെ ആഗ്രഹം.

 

Most Popular