Sunday, September 19, 2021
Home Entertainment താടിയെടുത്ത് മുടിയൊതുക്കി വീണ്ടും ചുള്ളനായി മമ്മൂട്ടി

താടിയെടുത്ത് മുടിയൊതുക്കി വീണ്ടും ചുള്ളനായി മമ്മൂട്ടി

താടിയും മുടിയും നീട്ടിയ മമ്മൂട്ടി ഇനി സ്ഥിരം ഗെറ്റപ്പ് ആവുമോ എന്ന ചോദ്യത്തിന് മറുപടി. കോവിഡ് തുടങ്ങിയ കാലം മുതല്‍ വളര്‍ത്തിയിരുന്ന താടിയെടുത്ത്, മുടി വെട്ടിയൊതുക്കി വീണ്ടും ചെറുപ്പക്കാരനായി മമ്മൂട്ടി എത്തി.

‘പുഴു’ എന്ന സിനിമയ്ക്കുവേണ്ടിയാണ് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം നിര്‍മാതാവ് ആന്‍േറാ ജോസഫാണ് പങ്കുവച്ചത്. തൃശൂരില്‍ എത്തിയ താരം സുഹൃത്തിന്റെ മകളുടെ വിവാഹത്തിലും പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കോവിഡ് ലോക്ഡൗണ്‍ തുടങ്ങിയ കാലം മുതല്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ ഗെറ്റപ്പിലായിരുന്നു മമ്മൂട്ടി. പൊതുചടങ്ങുകളിലും ഈ ലുക്കിലായിരുന്നു അദ്ദേഹം പങ്കെടുത്തിരുന്നത്. ഇതേ ഗെറ്റപ്പിലാണ് അമല്‍നീരദ് ചിത്രം ‘ഭീഷ്മപര്‍വ’ത്തില്‍ അഭിനയിച്ചത്.

അതേസമയം, ഭീഷ്മപര്‍വത്തില്‍ മമ്മൂട്ടി ഉള്‍പ്പെടുന്ന ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. സപ്തംബര്‍ 10ന് ‘പുഴു’വില്‍ മമ്മൂട്ടിയുടെ റോള്‍ ചിത്രീകരിച്ചു തുടങ്ങുക. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം. ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന ‘പുഴു’ നവാഗതയായ റത്തീനയാണ് സംവിധാനം ചെയ്യുന്നത്. പാര്‍വതി തിരുവോത്ത് ആണ് നായിക.

Most Popular