Saturday, October 23, 2021
HomeEntertainmentആദ്യസിനിമയിലെ അപൂര്‍വ്വ ചിത്രം കളറില്‍ കണ്ട സന്തോഷത്തില്‍ മമ്മൂട്ടി

ആദ്യസിനിമയിലെ അപൂര്‍വ്വ ചിത്രം കളറില്‍ കണ്ട സന്തോഷത്തില്‍ മമ്മൂട്ടി

ആദ്യ സിനിമയിലെ അപൂര്‍വചിത്രം കളറില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൂപ്പര്‍ താരം മമ്മൂട്ടി. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു താരത്തിന്റെ രംഗപ്രവേശം. സത്യനും നസീറുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തിയത്. ചിത്രത്തിലെ അധികമാരും തിരിച്ചറിഞ്ഞിട്ടില്ലാത്ത ചിത്രമാണ് ആരാധകന്‍ ഇപ്പോള്‍ കളര്‍ ചെയ്ത് നല്‍കിയിരിക്കുന്നത്.

ആ സിനിമയിലെ തന്റെ കഥാപാത്രത്തെ തിരിച്ചറിഞ്ഞ് അതു സ്‌ക്രീന്‍ ഗ്രാബ്(വീഡിയോയില്‍ നിന്ന് ചിത്രമാക്കി മാറ്റിയത്) ചെയ്ത ആരാധകന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. മഹാനടനായ സത്യനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം മമ്മൂട്ടി പങ്കുവച്ചു.

 

View this post on Instagram

 

A post shared by Mammootty (@mammootty)


‘ഇതു ചെയ്ത വ്യക്തിക്ക് വലിയ നന്ദി! സിനിമയില്‍ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ സ്‌ക്രീന്‍ ഗ്രാബ് ആണിത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളര്‍ കറക്ട് ചെയ്‌തെടുത്തത്. സത്യന്‍ മാഷിനൊപ്പം ഒരു സിനിമയില്‍ ഒന്നിച്ചുണ്ടാകാനുള്ള അപൂര്‍വ അവസരം എനിക്കു ലഭിച്ചിരുന്നു. ഷോട്ടുകള്‍ക്കിടയിലെ വിശ്രമവേളയില്‍ അദ്ദേഹം ഉറങ്ങുമ്പോള്‍ ഒരിക്കല്‍ ആ കാല്‍തൊട്ടു വന്ദിച്ചത് ഞാനിപ്പോള്‍ ഓര്‍ക്കുന്നു.’- ഇന്‍സറ്റഗ്രാമില് മമ്മൂട്ടി കുറിച്ചു.

 

 

Most Popular