തിരുവനന്തപുരം: പാലാ സീറ്റ് നല്‍കാത്തതിന്റെ പേരില്‍ എല്‍ഡിഎഫുമായി ഉടക്കി എന്‍സിപി വിട്ട മാണി സി കാപ്പന് പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി. കാപ്പനാണ് പ്രസിഡന്റ്. ബാബു കാര്ത്തികേയന് വര്‍ക്കിങ് പ്രസിഡന്റാവും. സുള്‍ഫിക്കര്‍ മയൂരിയും പി ഗോപിനാഥ് -വൈസ് പ്രസിഡന്റുമാര്‍, സിബി തോമസ്- ട്രഷറര്‍ എന്നിവരാണ് മറ്റു പ്രധാന ഭാരവാഹികള്‍. യുഡിഎഫിനോട് ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാലാ ഉള്‍പ്പെടെ 3 സീറ്റ് യുഡിഎഫിനോട് ആവശ്യപ്പെടും.
തന്നോട് എല്‍ഡിഎഫ് കാണിച്ചത് കനത്ത അനീതിയാണെന്നു കാപ്പന് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റും നഷ്ടപ്പെട്ട് എല്‍ഡിഎഫ് വെന്റിലേറ്ററില്‍ കിടക്കുമ്പോഴാണ് പാലാ താന്‍ തിരിച്ചു പിടിക്കുന്നതെന്ന് കാപ്പന് ചൂണ്ടിക്കാട്ടി.
യുഡിഎഫിലേക്ക് വരണമെങ്കില്‍ കോണ്‍ഗ്രസില്‍ ചേരണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞത് കോണ്‍ഗ്രസ് കുടുംബത്തിലേക്കു തന്നെ കൊണ്ടുവരാന്‍ താല്പര്യമുള്ളതുകൊണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.