Saturday, October 23, 2021
HomeNewsKeralaമഞ്ചേശ്വരത്ത് കെ സുരേന്ദ്രന് നേരിയ വിജയസാധ്യത പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് നേരിയ വിജയസാധ്യത പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം

കാസര്‍കോഡ്: കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് മല്‍സരം കടുപ്പമെന്ന സൂചനയുമായി മനോരമന്യൂസ്-വി.എം.ആര്‍ എക്‌സിറ്റ് പോള്‍ ഫലം. മഞ്ചേശ്വരത്ത് 0.60 % വ്യത്യാസത്തില്‍ എന്‍ഡിഎ മുന്നിലെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു. യുഡിഎഫ് രണ്ടാമതും എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തെന്നും ഫലം സൂചന നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ 35.90 ശതമാനം വോട്ട് നേടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്‌റഫ് 35.30 ശതമാനം വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വി രമേശന്‍ 27 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം.

അതേസമയം കാസര്‍കോട്ട് യുഡിഎഫ് തന്നെ ജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. എക്‌സിറ്റ് പോളില്‍ ലീഗ് ബിജെപിയെക്കാള്‍ 11.70% മുന്നിലെന്നാണ് ഫല സൂചന. ഇന്ന് വൈകീട്ട് 7 മണി മുതലാണ് വിവിധ ചാനലുകള്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിട്ടു തുടങ്ങിയത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാവും.

Most Popular