Wednesday, December 1, 2021
HomeEntertainmentതിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച പൊളിഞ്ഞു; മരക്കാര്‍ ഒടിടിയില്‍ തന്നെ

തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച പൊളിഞ്ഞു; മരക്കാര്‍ ഒടിടിയില്‍ തന്നെ

മോഹന്‍ലാല്‍ നായകനായ മരക്കാര്‍ സിനിമ തിയേറ്ററിലെത്തില്ല. ആന്റണി പെരുമ്പാവൂരും ഫിയോക്കുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തുകയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തിയേറ്റര്‍ ഉടമകളും ആന്റണി പെരുമ്പാവൂരും തയാറാകാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

ഒടിടിയില്‍നിന്ന് സിനിമയ്ക്ക് വലിയ ഓഫറുണ്ടാകാമെങ്കിലും അത്രയും തുക തിയേറ്ററുകാര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് നിലപാടെടുത്തു. പത്ത് കോടി രൂപ അഡ്വാന്‍സ് നല്‍കാമെങ്കിലും സിനിമയ്ക്ക് മിനിമം ഗാരന്റി തുക നല്‍കാന്‍ കഴിയില്ലെന്നും മരക്കാര്‍ തിയേറ്ററില്‍ വരണമെന്നാണ് ആഗ്രഹമെന്നും എക്‌സിക്യൂട്ടീവ് യോഗം ശേഷം ഫിയോക് അറിയിച്ചു.

 

Most Popular