Thursday, January 27, 2022
HomeEntertainmentമരക്കാര്‍ ട്രെയിലര്‍ കിടു; ഒടിടിയിലും പ്രദര്‍ശനത്തിനെത്തുമെന്ന് മോഹന്‍ലാല്‍

മരക്കാര്‍ ട്രെയിലര്‍ കിടു; ഒടിടിയിലും പ്രദര്‍ശനത്തിനെത്തുമെന്ന് മോഹന്‍ലാല്‍

മലയാള സിനിമാ ചരിത്രത്തിലെ ബ്രഹ്‌മാണ്ഡ ചിത്രമെന്ന് വിശേഷിപ്പിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം വ്യാഴാഴ്ച്ച തിയേറ്ററുകളിലെത്തും. ഉദ്വേഗം ജനിപ്പിക്കുന്ന ആവേശ കാഴ്ച്ചകളുമായി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതല്‍ 100 കോടിയാണ്. പോയവര്‍ഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാര്‍. ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനരായ നിരവധി കലാകാരന്മാര്‍ അണിനിരക്കുന്നു.

പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

തിയേറ്ററിന് ശേഷം ഒടിടിയിലും

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓടിടിയിലും റിലീസിനെത്തും. തീയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

‘ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങള്‍ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നത്. തീയേറ്റര്‍ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാര്‍ ഒപ്പിട്ടത്. തീര്‍ച്ചയായും തീയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും എത്തും’. മോഹന്‍ലാല്‍ പറഞ്ഞു.

 

Most Popular