അടുത്ത അധ്യയനവര്‍ഷം സ്‌കൂളുകളില്‍ മാസ്‌ക്ക് നിര്‍ബന്ധം

mask compulsory in kerala school

തിരുവനന്തപുരം: കൊറോണ വ്യാപനം അവസാനിച്ചാലും ഇല്ലെങ്കിലും അടുത്ത അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മാസ്‌ക്ക് അണിഞ്ഞുമാത്രമേ സ്‌കൂളിലെത്താവൂ എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശംനല്‍കി.
മേയ് 30ന്മുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ഥികള്‍ക്കും
അധ്യാപകര്‍ക്കും സൗജന്യമായി മാസ്‌ക്ക് നിര്‍മിച്ചുനല്‍കും. സമഗ്ര ശിക്ഷാ കേരളത്തിനാണ് ഇതിന്റെ ചുമതല്.

രണ്ടു മാസ്‌ക്കുകളാണ് ഒരുകുട്ടിക്ക് നല്‍കുക. തുണികൊണ്ടുള്ള മാസ്‌ക്ക് യൂണിഫോം പോലെ സൗജന്യമായിരിക്കും. ഗുണനിലവാരമുള്ള തുണിയില്‍ അന്താരാഷ്ട്ര മാനദണ്ഡപ്രകാരമാണ് മാസ്‌ക്ക് നിര്‍മിക്കുക. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന പരുത്തിത്തുണിയിലാണ് മാസ്‌ക്ക് നിര്‍മിക്കുക.