Thursday, October 6, 2022
HomeNewsKeralaഎം സി ജോസഫൈൻ രാജിവച്ചു

എം സി ജോസഫൈൻ രാജിവച്ചു

തിരുവനന്തപുരം:വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എം സി ജോസഫൈൻ രാജിവച്ചു. എം സി ജോസഫൈനോട് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദേശിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റിലുള്ള ഒരാൾ പോലും ജോസഫൈനെ പിന്തുണച്ചില്ല. നേതാക്കൾ ഒന്നടങ്കം എതിർത്തതായാണ് സൂചന. അധ്യക്ഷ സ്ഥാനത്തേക്ക് പതിനൊന്ന് മാസം ബാക്കിനില്‍ക്കെയാണ് ജോസഫൈന്‍ രാജി വയ്ക്കുന്നത്. ചാനലിൽ തത്സമയം സംപ്രേഷണം ചെയ്ത പരിപാടിയിൽ പരാതിക്കാരിയോട് മോശമായി പെരുമാറിയതാണ് വിമർശനങ്ങൾക്കും പിന്നീട് രാജിയിലേക്കും വഴിവച്ചത്.

Most Popular