കോഴിക്കോട്: മെട്രോമാന് ഇ.ശ്രീധരന് പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിജയ് യാത്ര വേളയില്‍ അദ്ദേഹം ഔപചാരികമായി പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് കെ സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അദ്ദേഹത്തോട് ബിജെപി സ്ഥാനാര്‍ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശസ്തനായ, എല്ലാവര്ക്കും അറിയാവുന്ന ഒരാള്‍ക്കൂടി പാര്‍ട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെയായിരുന്നു കെ സുരേന്ദ്രന്റെ പ്രഖ്യാപനം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥികളെ ഉചിതമായ സമയത്ത് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപി വന്നാലേ കഴിയൂ എന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാനും താന്‍ തയ്യാറാണെന്നും ഇ ശ്രീധരന് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. സംസ്ഥാനത്തെ ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.