Thursday, September 16, 2021
Home News Kerala ഒടുവില്‍ ഫായിസിന്റേത് റെഡ്യായി; മില്‍മയുടെ വക 10,000 രൂപയും സ്മാര്‍ട്ട് ടിവിയും

ഒടുവില്‍ ഫായിസിന്റേത് റെഡ്യായി; മില്‍മയുടെ വക 10,000 രൂപയും സ്മാര്‍ട്ട് ടിവിയും

മലപ്പുറം: സമൂഹ മാധ്യമങ്ങളില്‍ കടലാസ് പൂവ് നിര്‍മാണ വീഡിയോ പോസ്റ്റ് ചെയ്ത് താരമായ കൊണ്ടോട്ടി കുഴിമണ്ണയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഫായിസിന് മില്‍മയുടെ സ്നേഹോപഹാരം.

ഫായിസിന്റെ വാക്കുകള്‍ മില്‍മ കഴിഞ്ഞ ദിവസം അവരുടെ പരസ്യമായി ഉപയോഗിച്ചിരുന്നു. ചെലോല്‍ത് റെഡ്യാവും ചെലോല്‍ത് റെഡ്യാവൂല എന്ന ഫായിസിന്റെ മാസ് ഡയലോഗാണ് മില്‍മ പരസ്യത്തില്‍ കടമെടുത്തത്. തുടര്‍ന്ന് ഡയലോഗിന്റെ കോപ്പിറൈറ്റിന് ഫായിസിന് പ്രതിഫലം ലഭിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാമ്പയില്‍ ആരംഭിച്ചിരുന്നു. അതേ തുടര്‍ന്നാണ് സ്നേഹോപഹാരവുമായി മില്‍മ അധികൃതര്‍ ഫായിസിന്റെ വീട്ടിലെത്തിയത്.

milma advertisement

പാരിതോഷികമായി 10000 രൂപയും ഒരു സ്മാര്‍ട്ട് ടി.വിയും മില്‍മയുടെ മുഴുവന്‍ ഉല്‍പന്നങ്ങളുടെ കിറ്റുമാണ് ഫായിസിന് ലഭിച്ചത്. മലപ്പുറം കലക്ടറും ഫായിസിന്റെ വാക്കുകള്‍ ഏറ്റുപിടിച്ച് കോവിഡ് ബോധവല്‍ക്കരണ സന്ദേശമിറക്കിയിരുന്നു. ഇതും സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. മില്‍മക്ക് പിറകെ ജില്ല പൊലീസും ഫായിസിന് സമ്മാനങ്ങളുമായി എത്തി.

Most Popular