തിരുവനന്തപുരം: മുസ്ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് അട്ടിമറിക്കുന്ന കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. നാലിന് വൈകിട്ട് 3.30ന് വീഡിയോ കോണ്‍ഫറന്‍സ് ആയാണു യോഗം.
സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80:20 അനുപാതം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നാണാണു ഹൈക്കോടതി നിര്‍ദേശിച്ചത്.
പാലോളി കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം മുസ്ലിംകള്‍ക്ക് മാത്രമായി നിര്‍ദേശിച്ചിരുന്ന സ്‌കോളര്‍ഷിപ്പിലാണ് 20 ശതമാനം ക്രിസ്ത്യാനികള്‍ക്കു കൂടി അനുവദിച്ച് 80:20 ആക്കിയത്. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് മുസ്ലിംകള്‍ക്ക് വീണ്ടും തിരിച്ചടിയാവുന്ന രീതിയില്‍ കോടതി വിധി പ്രസ്താവിച്ചത്. ഇതിനെതിരേ മുസ്ലിം സംഘടനകള്‍ സംയുക്തമായി വലിയ പ്രതിഷേധം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
ALSO WATCH