Saturday, July 24, 2021
Home News Kerala വിവാദ പ്രകൃതി ചികില്‍സകന്‍ മോഹനന്‍ വൈദ്യര്‍ മരിച്ചനിലയില്‍

വിവാദ പ്രകൃതി ചികില്‍സകന്‍ മോഹനന്‍ വൈദ്യര്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: വിവാദ പ്രകൃതി ചികിത്സകന്‍ ചേര്‍ത്തല മോഹനന്‍ വൈദ്യന്‍ (65) നിര്യാതനായി. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ മൃതദേഹമുള്ളത്. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന് പനിയും ശ്വാസതടസ്സവും ഉണ്ടായിരുന്നു. രണ്ട് ദിവസം മുന്‍പാണ് ബന്ധുവീട്ടിലെത്തിയത്. എട്ടു മണിയോടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആധുനിക ചികില്‍സയ്‌ക്കെതിരേ വിവാദ പരാമര്‍ശങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയ മോഹനന്‍ വൈദ്യര്‍ മുമ്പ് അറസ്റ്റിലായിരുന്നു.

 

Most Popular