Friday, July 23, 2021
Home News Kerala കുഴൽപണ കേസ്: പ്രധാന ഇടപാടുകൾ നടന്നത്​ കാസർകോട്​ കേന്ദ്രീകരിച്ചെന്ന്​ സൂചന

കുഴൽപണ കേസ്: പ്രധാന ഇടപാടുകൾ നടന്നത്​ കാസർകോട്​ കേന്ദ്രീകരിച്ചെന്ന്​ സൂചന

കാസർഗോഡ്: കുഴൽ പണവുമായി ബന്ധപ്പെട്ട പ്രധാന ഇടപാടുകൾ നടന്നത് കാസറഗോഡ് ആണെന്ന് സൂചന. കൊടകര കുഴൽപണ കേസിൽ പൊലീസ്​ ചോദ്യം ചെയ്​ത്​ വിട്ടയച്ച യുവമോർച്ച മുൻ നേതാവ്​ സുനിൽ നായികി​െൻറ സാന്നിധ്യമാണ്​ സംശയം ബലപ്പെടുത്തുന്നത്​. മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്​.പി സ്​ഥാനാർഥിയായി പത്രിക നൽകുകയും പിന്നീട്​ പിൻവലിക്കുകയും ചെയ്​ത കെ. സുന്ദരയുടെ മൊഴികൾകൂടി പുറത്തുവന്നതോടെ​ കാസർകോട്​ കേന്ദ്രീകരിച്ച്‌​​ കോടികളുടെ ഇടപാട്​ നടന്നെന്ന സംശയം കൂടുതൽ ബലപ്പെടുകയാണ്. സുനിൽ നായിക്​, സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവർക്കെതിരെയാണ്​ സുന്ദര മൊഴിനൽകിയത്​.

തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പത്രിക പിൻവലിക്കാൻ പണം നൽകൽ എന്നിവയാണ്​ ഇവർക്കെതിരായ പരാതികൾ. സുന്ദരയുടെ വീട്ടിലെത്തി രണ്ടര ലക്ഷം രൂപയും ​മൊബൈൽ ​ഫോണും കൈമാറിയത്​ ഇവരാണ്​. മാർച്ച്‌ 21ന് കെ. സുന്ദരയുടെ വീട്ടിലെത്തിയ ചിത്രങ്ങൾ സുനിൽ നായിക് തന്നെയാണ് ഫേസ്​ബുക്കിൽ പങ്കുവെച്ചത്​. പണം നൽകാൻ എത്തിയ സംഘത്തിലൊരാൾ ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്​ എന്തിനെന്ന്​ വ്യക്തമല്ല. ​

സുന്ദരയുടെ മൊഴിയുടെ അടിസ്​ഥാനത്തിൽ പണവുമായെത്തിയ മൂവർ സംഘത്തെ ഉടൻ ചോദ്യം ചെയ്​തേക്കും. കൊടകര കേസിൽ പൊലീസ്​ വിട്ടയച്ച സുനിൽ നായികി​​െൻറ സാന്നിധ്യം കേസിൽ വഴിത്തിരിവാകുമെന്നാണ്​ സൂചന. കാസർകോ​െട്ട പ്രമുഖ ഹോട്ടൽ കേന്ദ്രീകരിച്ചാണ്​ പണമിടപാടുകൾ നട​ന്നതെന്നും സൂചനയുണ്ട്​.

 

 

 

Most Popular