ബിജെപിയിലേക്ക് കടന്നുവരുന്നവരില്‍ ഭൂരിഭാഗവും സിപിഎമ്മുകാരെന്ന് കെ സുരേന്ദ്രന്‍

k surendran bjp

തിരുവനന്തപുരം: വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ ബിജെപിയിലേക്ക് വരുന്നുണ്ടെന്നും എന്നാല്‍, കേരളത്തില്‍ ബിജെപിയിലേക്ക് കടന്നുവരുന്നവരില്‍ ഭൂരിഭാഗവും സിപിഎമ്മില്‍ നിന്നാണെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിലെ നിരവധി എംഎല്‍എമാര്‍ ബംഗാളില്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. നാല് ലോക്‌സഭാ എംപിമാരാണ് സിപിഎം വിട്ട് ബിജെപിയില്‍ എത്തിയതതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO WATCH