മലപ്പുറം: മലപ്പുറം പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയില്‍ അമ്മയും മൂന്ന് ആണ്‍കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍. രഹ്ന, മക്കളായ ആദിത്യന്(12), അര്ജുന് (10), ഏഴു വയസകാരനായ അനന്തു എന്നിരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രഹ്നയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടതെന്ന് പോലിസ് പറഞ്ഞു.
ഇവര്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. കുടുംബപ്രശ്നത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. പോത്തുകല്‍ പോലിസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.