തൊടുപുഴ: ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്(mullapperiyar dam) 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്നാട്(tamilnadu) കേരളത്തെ അറിയിച്ചു. ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഇതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.
ആശങ്ക വേണ്ടെന്നും ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
ALSO WATCH