Sunday, January 23, 2022
HomeNewsKeralaമുനവ്വറലിയും ഫിറോസും യൂത്ത് ലീഗ് തലപ്പത്ത് തുടരും; ഹരിതയെ തുണച്ച അഷ്‌റഫലിയെ വെട്ടി

മുനവ്വറലിയും ഫിറോസും യൂത്ത് ലീഗ് തലപ്പത്ത് തുടരും; ഹരിതയെ തുണച്ച അഷ്‌റഫലിയെ വെട്ടി

കോഴിക്കോട: മുസ്ലിം യൂത്ത് ലിഗീന്റെ(muslim youth league) പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. മുനവ്വറലി ശിഹാബ് തങ്ങള്‍(munavvarali) പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായി പി കെ ഫിറോസും(PK Firos) തുടരും. പി ഇസ്മയിലാണ് ട്രഷറര്‍.

എംഎസ്എഫ് ദേശീയ പ്രസിഡന്റ് ആയിരുന്ന ടി.പി. അഷ്‌റഫലിയെ പൂര്‍ണമായും തഴഞ്ഞു. മുന്‍ ഹരിത നേതാക്കളെ പരസ്യമായി പിന്തുണച്ചതിനാലാണ് നടപടി. വനിതാ പ്രാതിനിധ്യം ഉണ്ടാവുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ കമ്മിറ്റിയിലും തഴയപ്പെട്ടു. അടുത്ത കമ്മിറ്റി മുതല്‍ വനിതാ പ്രാതിനിധ്യം ഉണ്ടാകുമെന്ന് മുസ്്്‌ലിം ലീഗ് നേതൃത്വം വ്യക്തമാക്കി.

വൈസ് പ്രസിഡന്റ്: മുജീബ് കാടേരി, അഷ്‌റഫ് എടനീര്‍, കെ എ മാഹീന്‍, ഫൈസല്‍ ബാഫഖി തങ്ങള്‍. സെക്രട്ടറിമാര്‍: സി കെ മുഹമ്മദാലി, നസീര്‍ കാരിയാട്, ജിഷാന്‍ കോഴിക്കോട്, ഗഫൂര്‍ കോല്‍ക്കളത്തില്‍.

യൂത്ത് ലീഗില്‍ 20 ശതമാനം വനിതാ പ്രാതിനിധ്യം തീരുമാനിച്ചിട്ടുണ്ടങ്കിലും ഇക്കുറി വേണ്ടെന്ന തീരുമാനം കൊക്കൊണ്ടു. 17 ഭാരാഹികളെന്നത് ഇത്തവണ 11 ആക്കി. സീനിയര്‍ വൈസ് പ്രസിഡണ്ട് എന്ന പദവിയും പുതിയ കമ്മിറ്റിയില്‍ ഇല്ല. നജീബ് കാന്തപുരം ആയിരുന്നു ഒരു സീനിയര്‍ വൈസ് പ്രസിഡന്റ്.

 

Most Popular