Monday, April 19, 2021
Home News Kerala ഉത്രയുടെ പിന്നാലെ പാമ്പെത്തിയത് നാലുതവണ; മൂന്ന് മാസത്തെ ആസൂത്രണം സ്വത്തിനു വേണ്ടി

ഉത്രയുടെ പിന്നാലെ പാമ്പെത്തിയത് നാലുതവണ; മൂന്ന് മാസത്തെ ആസൂത്രണം സ്വത്തിനു വേണ്ടി

കൊല്ലം: പാമ്പ് കടിയേറ്റുമരിച്ച ഉത്രയുടെയും സൂരജിന്റെയും ജീവിതത്തില്‍ നാലു തവണയാണ് പാമ്പ് വില്ലനായി എത്തിയത്. സ്വത്തിനോടുള്ള അതിമോഹം മൂലം മൂന്ന് മാസം ആസൂത്രണം നടത്തിയാണ് സൂരജ് ഈ നാടകം സൃഷ്ടിച്ചത്. കുടുംബ വീട്ടിലെ കിടപ്പു മുറിയല്‍ മൂര്‍ഖന്‍ ഉത്ര പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരികയാണ്.

മൂന്ന് മാസം മുന്‍പ് സൂരജിന്റെ വീട്ടിലാണ് പാമ്പിന്റെ ആദ്യ പരീക്ഷണം നടന്നത്. വീടിന്റെ അകത്ത് പാമ്പിനെ കൊണ്ടിട്ടു. ഉത്ര പാമ്പിനെ കണ്ടതോടെ സൂരജ് ചാക്കിലാക്കി എടുത്തു കൊണ്ടുപോയി. അതിനു ശേഷമാണ് മാര്‍ച്ച് രണ്ടിന് അണലിയെ കൊണ്ട് കടിപ്പിക്കുന്നത്. കടിയേറ്റ് വേദനച്ചിട്ടും ഉത്രയെ സൂരജ് ആശുപത്രിയില്‍ കൊണ്ടുപോയില്ല. വേദനയ്ക്കു ഗുളിക നല്‍കിയശേഷം ഉറങ്ങാന്‍ പറഞ്ഞു.

uthra snake bite murder sooraj

രാത്രിയില്‍ ബോധരഹിതയായതോടെയാണ് ആശുപത്രിയില്‍ കൊണ്ടു പോകുന്നത്. പക്ഷേ മൂന്നാഴ്ച നീണ്ട ചികിത്സയിലുടെ ഉത്ര ജീവിതത്തിലേക്കു തിരിച്ചുവന്നു. പിന്നീട് ഉത്ര സ്വന്തം വീട്ടില്‍ ചികിത്സയിലിരിക്കെ അവിടെയെത്തിയ സൂരജ്, വീട്ടില്‍ പാമ്പിനെ കണ്ടതായി കള്ളം പറഞ്ഞു. വീട്ടില്‍ പാമ്പ് വരാറുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കമായിരുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിനെല്ലാം ഒടുവിലാണ് മേയ് 7ന് രാത്രിയില്‍ ഉത്രയുടെ ജീവനെടുത്ത് പാമ്പിന്റെ കടി.

സ്ത്രീധനമായി 98 പവനും 5 ലക്ഷവും കാറും വാങ്ങിയതിന് പിന്നാലെ എല്ലാ മാസവും 8000 രൂപ വീതവും ഉത്രയുടെ വീട്ടില്‍നിന്ന് സൂരജ് കൈക്കലാക്കിയിരുന്നു. പണത്തിനായി നിരന്തരം വഴക്കിട്ടതായും മൊഴിയുണ്ട്. ഉത്രയെ ഒഴിവാക്കി വേറൊരു വിവാഹത്തിന് പദ്ധതിയിട്ട സൂരജ്, വിവാഹമോചനം നേടിയാല്‍ ഈ സ്വത്തുക്കള്‍ തിരിച്ചു നല്‍കേണ്ടി വരുമെന്ന് ഭയപ്പെട്ടു. കൊല്ലാന്‍ തീരുമാനിച്ചത് ഇതോടെയാണെന്നും സൂരജിന്റെ മൊഴിയില്‍ പറയുന്നു

സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെ ചെറുപ്പക്കാരനായ സൂരജിന് സ്വകാര്യ ബാങ്കിലെ പണമിടപാടുമായി ബന്ധപ്പെട്ട മികച്ച ജോലിയുണ്ടായിരുന്നു. അതിനപ്പുറമുള്ള സാമ്പത്തിക അതിമോഹമാണ് സൂരജിനെ കൊലപാതകിയാക്കിയത്. പാമ്പിനെ ഉപയോഗിച്ച് പരിചയമുള്ളയാളാണ് സൂരജ്. അങ്ങനെ പാമ്പിനെ ആയുധമാക്കാന്‍ തീരുമാനിച്ചു.

പാമ്പിനെ വാങ്ങിയത് എലിയെ കൊല്ലാനെന്നു പറഞ്ഞ്‌

സൂരജിന് പാമ്പുകളെ നല്‍കിയത് തന്റെ അച്ഛനാണെന്ന് പാമ്പുപിടുത്തക്കാരന്‍ സുരേഷിന്റെ മകന്‍ എസ് സനല്‍ സ്ഥിരീകരിച്ചു. കൊലപാതകത്തിനാണെന്ന് അറിയില്ലായിരുന്നു. പാമ്പിനെ കാണണമെന്നു പറഞ്ഞാണ് ആദ്യം വിളിച്ചത്. പാമ്പുമായി ചെന്നപ്പോള്‍ ഒരുദിവസം പാമ്പിനെ വീട്ടില്‍ സൂക്ഷിക്കണമെന്ന ആവശ്യപ്പെട്ടെന്നും പിറ്റേന്ന് പാമ്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് തിരികെ തന്നില്ലെന്നും എസ് സനല്‍ പറഞ്ഞു.

രണ്ടാമത് 10,000 രൂപ നല്‍കി മൂര്‍ഖനെ വാങ്ങിയത് എലിയെ പിടിക്കാനാണെന്നു പറഞ്ഞാണ്. ഉത്രയുടെ മരണം അറിഞ്ഞപ്പോഴേ സംശയം തോന്നിയിരുന്നെന്നും പൊലീസിനെ അറിയിക്കാന്‍ അച്ഛനോടു പറഞ്ഞെന്നും സനല്‍ അറിയിച്ചു.

Murder mystery unearthed: It took Rs 10,000 and 2 snakes for husband to kill Anchal native


 

Most Popular