Sunday, November 28, 2021
HomeNewsKeralaമുസ്ലിം ലീഗ് അടിയന്തര നേതൃയോഗം ഇന്ന്; സമയവായ നീക്കം ശക്തം

മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം ഇന്ന്; സമയവായ നീക്കം ശക്തം

മലപ്പുറം: മുസ് ലിം ലീഗ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ഒരുഭാഗത്ത് തങ്ങളുടെ മകനും മറുഭാഗത്ത് കുഞ്ഞാലിക്കുട്ടിയുമായതിനാല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സമവായത്തിലെത്താനാണ് നീക്കം. ഇതിനിടെ മുഈനലിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കണമെന്നും ആവശ്യമുയരുന്നുണ്ട്. ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്നത്തെ യോഗത്തിലും പങ്കെടുക്കില്ല.

അതിനിടെ മുഈനലിക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന ലീഗ് നേതൃത്വത്തിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ഹൈദരാലി തങ്ങളുടെ കത്ത് പുറത്ത് വന്നിരുന്നു. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലേക്ക് മുഈനലി തങ്ങള്‍ വിളിക്കാതെ വന്നതാണെന്നും അദ്ദേഹത്തിന് ചന്ദ്രികയുടെ ചുമതല ഇല്ലെന്നുമാണ് ഇന്നലെ ലീഗ് നേതാക്കള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ മാര്‍ച്ച്‌ മാസത്തില്‍ തന്നെ ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഈനലി തങ്ങളെ ചുമതലപ്പെടുത്തി ഹൈദരാലിതങ്ങള്‍ കത്ത് നല്‍കിയിരുന്നു. മുഈനലിക്കെതിരെ ലീഗ് നേതാക്കള്‍ നിരത്തുന്ന വാദമാണ് ഇതോടെ പൊളിയുന്നത്.

Most Popular