കോട്ടയം: പാലാ ബിഷപ്പിനെ പുകഴ്ത്തിയും മുസ്ലിംകളെ തീവ്രവാദികളാക്കി ചിത്രീകരിച്ചുമുള്ള മന്ത്രി വി എന്‍ വാസവന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോട്ടയം താലൂക്ക് മുസ്‌ലിം മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി. വാസവന്റെ പ്രതികരണം ചോര കുടിക്കുന്ന ചെന്നായയേക്കാള്‍ മോശമാണെന്ന്ന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
സംയമനം കാണിക്കുന്നവരെ മന്ത്രി ഭീകരവാദികളാക്കുകയാണ്. സാമുദായിക ധ്രുവീകരണത്തില്‍ നിന്നും ലാഭം കൊയ്യാനുള്ള നീക്കമാണ് മന്ത്രിയുടേതെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരിയും താഴത്തങ്ങാടി പള്ളി ഇമാമുമായ ഷംസുദ്ദീന്‍ മന്നാനി പറഞ്ഞു. പാലാ ബിഷപ്പ് പണ്ഡിതാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. ബിഷപ്പിന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാത്ത മന്ത്രി എതിര്‍ക്കുന്നവര്‍ ഭീകരവാദികളെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല.
പ്രശ്‌നങ്ങളില്‍ സമവായം രൂപം കൊണ്ട് വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണമുണ്ടായത്. മന്ത്രിയുടേത് അനുചിതമായ പരാമര്‍ശമാണെന്നും പ്രശ്‌നങ്ങള്‍ വഷളാക്കുന്ന സാഹചര്യമാണെന്നും കോര്‍ഡിനേഷന്‍ ഷംസുദ്ദീന്‍ മന്നാനി ചൂണ്ടിക്കാട്ടി.