Wednesday, June 23, 2021
Home News Kerala നെടുമങ്ങാട് കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍; അറസ്റ്റിലായത് ഗള്‍ഫില്‍ പോകാനിരിക്കേ

നെടുമങ്ങാട് കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍; അറസ്റ്റിലായത് ഗള്‍ഫില്‍ പോകാനിരിക്കേ

തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരില്‍ രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചുള്ളിമാനൂര്‍ സ്വദേശി റാഷിദ്, പുത്തന്‍പാലം സ്വദേശി ഷിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റാഷിദിന്റെ വീട്ടിലായിരുന്നു വിതരണം ചെയ്യാനുള്ള കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റാഷിദ് നാളെ ഗള്‍ഫില്‍ പോകാനിരിക്കെയാണ് എക്‌സൈസ് പിടിയിലാകുന്നത്.

തെങ്കാശിയില്‍ നിന്ന് ബൈക്കില്‍ കടത്തിയ കഞ്ചാവ് ചെറിയ പൊതികളാക്കി കാട്ടാക്കട, കല്ലറ, പാലോട് മേഖലകളില്‍ വില്‍ക്കാനായിരുന്നു ശ്രമം. റാഷിദിന്റെ വീട്ടില്‍ പരിചയമില്ലാത്ത ആള്‍ക്കാര്‍ സ്ഥിരമായി വരുന്നതില്‍ സംശയം തോന്നി അയല്‍വാസികള്‍ എക്‌സൈസിനെ വിവരം അറിയിക്കുകയായിരുന്നു.

Most Popular