Tuesday, May 18, 2021
Home News Kerala കേരളത്തില്‍ കോവിഡ് നിയന്ത്രണം വീണ്ടും കര്‍ശനമാക്കുന്നു; രാത്രി 9ന് ശേഷം ഹോട്ടലുകളും കടകളും തുറക്കരുത്; പൊതുപരിപാടി...

കേരളത്തില്‍ കോവിഡ് നിയന്ത്രണം വീണ്ടും കര്‍ശനമാക്കുന്നു; രാത്രി 9ന് ശേഷം ഹോട്ടലുകളും കടകളും തുറക്കരുത്; പൊതുപരിപാടി 2 മണിക്കൂര്‍

തിരുവനന്തപുരം: കോവിഡിന്റെ വ്യാപനം തടയാന്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആള്‍ക്കൂട്ടം കര്‍ശനമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്.

പൊതുപരിപാടികള്‍ അടക്കമുള്ളവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 ലധികം പേര്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല. അടച്ചിട്ട മുറികളില്‍ നടക്കുന്ന പരിപാടികള്‍ക്ക് നൂറിലധികം പേരെ അനുവദിക്കില്ല. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. വിവാഹ ചടങ്ങുകള്‍ക്കടക്കം ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.

ഹോട്ടലുകളും കടകളും രാത്രി ഒന്‍പതിന് അടക്കണം. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. ഹോട്ടലുകളില്‍നിന്ന് ഭക്ഷണം പാഴ്സല്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കണം. പൊതു പരിപാടികളില്‍ സദ്യ പാടില്ല, പകരം പായ്ക്കറ്റ് ഫുഡ് നല്‍കാം. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും.

ഷോപ്പിങ് ഫെസ്റ്റിവലുകള്‍, ഷോപ്പിങ് മാളുകളില്‍ നടക്കുന്ന വില്‍പ്പന മേളകള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കും.

വിഷുക്കണി ദര്‍ശനം ഇങ്ങനെ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 2.30 മുതല്‍ 4.30 വരെ വിഷുക്കണി ദര്‍ശനം നടത്താം. നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. കാവല്‍ മാടത്തില്‍നിന്നും പ്രാര്‍ഥിക്കാം.
ALSO WATCH

 

Most Popular