Saturday, July 24, 2021
Home News Kerala കണ്ണൂരില്‍ 9 വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊന്നു; മാതാവ് അറസ്റ്റില്‍

കണ്ണൂരില്‍ 9 വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊന്നു; മാതാവ് അറസ്റ്റില്‍

കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. രാജേഷ്-വാഹിദ ദമ്പതിമാരുടെ മകള്‍ അവന്തികയുടെ ദുരൂഹ മരണം കൊലപാതകമാണെന്ന് പോലിസ് സ്ഥിരീകരിച്ചു. കേസില്‍ മാതാവ് വാഹിദയെ പോലിസ് അറസ്റ്റ് ചെയ്തു.

മകളെ വാഹിദ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമം. ഇവര്‍ക്ക് മാനസികപ്രശ്നമുണ്ടായിരുന്നതായും വിവരമുണ്ട്.

ഞായറാഴ്ച രാവിലെയാണ് അവന്തികയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രാജേഷ് മകളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയമുണര്‍ന്നതോടെ രാജേഷിന്റെ പരാതിയില്‍ പോസിസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. വാഹിദയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ALSO WATCH

Most Popular