Friday, August 19, 2022
HomeEdiotrs Pickവിശപ്പ് എന്താണെന്ന് അവനും അറിയട്ടെ; മകന്റെ ആദ്യ നോമ്പ് അനുഭവം കുറിച്ച് നിര്‍മല്‍ പാലാഴി

വിശപ്പ് എന്താണെന്ന് അവനും അറിയട്ടെ; മകന്റെ ആദ്യ നോമ്പ് അനുഭവം കുറിച്ച് നിര്‍മല്‍ പാലാഴി

കോഴിക്കോട്: മകന്‍ ആദ്യമായി റമദാന്‍ വ്രതം എടുത്ത അനുഭവം പങ്കുവച്ച് നടന്‍ നിര്‍മല്‍ പാലാഴിയുടെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സുഹൃത്തുക്കള്‍ നോമ്പെടുക്കുന്നത് കണ്ട് മകന് ആഗ്രഹം തോന്നി നിരാഹാരം ഇരിക്കാന്‍ തീരുമാനിച്ചതാണ്. വിശപ്പ് എന്താണെന്ന് അവനും മനസ്സിലാക്കട്ടെയെന്നും നിര്‍മ്മല്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

നിര്‍മലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
ബാങ്ക് വിളിക്ക് വേണ്ടി കാത്തു നില്‍ക്കുന്ന ഉണ്ണിക്കുട്ടന്‍. ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കള്‍ എടുക്കുന്നത് കണ്ടപ്പോള്‍ മൂപ്പര്‍ക്കും ഒരാഗ്രഹം. പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്തുമണി ആയപ്പോള്‍ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ്. ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്.

ഉച്ചയായപ്പോള്‍ മുഖം വാടി ഞങ്ങള്‍ ആവുന്നതും പറഞ്ഞു ടാ… ഇത് നിനക്ക് നടക്കൂല എന്തേലും കഴിക്കാന്‍ നോക്ക്. പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാന്‍ കാത്ത്ഇരിക്കുകയാണ്. സന്തോഷം.. വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ.

Most Popular