Tuesday, August 3, 2021
Home News Kerala രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ വേണ്ട

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ വേണ്ട

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവില്‍ അറിയിച്ചു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവു ലഭിക്കും. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രബല്യത്തില്‍ വന്നു. വിവിധ പരീക്ഷകള്‍ക്കും ഇതേ രീതി പിന്തുടരും. ഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ അവര്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടി വരുമെന്നും ഉത്തരവിലുണ്ട്.
ALSO WATCH

Most Popular