കേരളത്തില്‍ ഇന്നും ആര്‍ക്കും കോവിഡ് ഇല്ല; അഞ്ച് പേര്‍ക്ക് രോഗമുക്തി

kk shailaja kerala corona update

തിരുവനന്തപുരം: കേരളത്തിന് തുടര്‍ച്ചയായി മൂന്നാമത്തെ ആശ്വാസദിനം. ഇന്നും സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് പോസിറ്റീവ് ആയില്ല. ഇന്ന് അഞ്ച്‌പേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍കോഡ് 2 പേര്‍ക്കുമാണ് ഇന്ന് രോഗമുക്തി ലഭിച്ചത്. നിലവില്‍ ചികില്‍സയില്‍ ഉള്ളത് 25 പേര്‍ മാത്രമാണ്.

310 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതിയ തീവ്രബാധിത പ്രദേശങ്ങളില്ല. 56 പ്രദേശങ്ങളെ പട്ടികയില്‍ നിന്നൊഴിവാക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസികള്‍ ഇന്നുമുതല്‍ കൂട്ടത്തോടെ നാട്ടിലെത്തുമ്പോഴുള്ള ഈ ഫലം വളരെ ആശ്വാസം പകരുന്നതാണ്. ആരോഗ്യസംവിധാനങ്ങള്‍ പൂര്‍ണമായും നാട്ടിലെത്തുന്ന പ്രവാസികളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് ഇത് സഹായകയമാവും. സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുണ്ടായിരുന്ന കാസര്‍കോഡ് ഇനി ഒരാള്‍ മാത്രമാണ് ചികില്‍സയില്‍ ഉള്ളത്.

no new covid 19 positive case in kerala today