Tuesday, July 27, 2021
Home News Kerala നോര്‍ക്ക പദ്ധതികള്‍ പലതും കടലാസില്‍; പ്രവാസി സപ്ലൈകോ സ്‌റ്റോര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു

നോര്‍ക്ക പദ്ധതികള്‍ പലതും കടലാസില്‍; പ്രവാസി സപ്ലൈകോ സ്‌റ്റോര്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു

തിരുവനന്തപുരം: പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും വെറും വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങുന്നതിന് സാക്ഷിയായി പ്രവാസി സപ്ലൈകോ സ്‌റ്റോര്‍ പദ്ധതിയും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി, നോര്‍ക്ക പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിലെ പ്രധാന ഇനമായിരുന്നു പ്രവാസി സപ്‌ളൈകോ സ്റ്റോര്‍ പദ്ധതി. ഇത് പാതിവഴിയില്‍ ഉപേക്ഷിച്ച വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കഴക്കൂട്ടം സ്വദശിയായ തോമസ് ഗോമസിനെയാണ് മാസങ്ങളോളം വട്ടംചുറ്റിച്ച് ഒടുവില്‍ പദ്ധതി ഉപേക്ഷിച്ചതായി അറിയിയ്യത്. മൂന്ന് പതിറ്റാണ്ടോളമായി തോമസ് ദൂബയിലാണ് ജോലി ചെയ്തിരുന്നത്. ഷിപ്പിംഗ് കമ്പനിയുടെ ഓഫിസിലെ ജോലിയില്‍ നിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നാട്ടില്‍ തിരിച്ചെത്തി.

അപ്പോഴാണ് നോര്‍ക്കയുടെ പുനരധിവാസ പദ്ധതിയായ സപ്ലൈകോ പ്രവാസി സ്റ്റോര്‍ ശ്രദ്ധയില്‍പെട്ടത്. 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപവരെ ബാങ്ക് വായ്പ അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. മാവേലി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ് മാതൃകയിലുള്ള കട ആംരംഭിക്കാനായിരുന്നു പദ്ധതി. പ്രതീക്ഷയോടെ തോമസും അപേക്ഷ സമര്‍പ്പിച്ചു. ആറു മാസത്തിലേറെ നോര്‍ക്കയുടേയും സപ്‌ളൈകോയുടേയും ഓഫീസുകളില്‍ കയറി ഇറങ്ങി. പദ്ധതി ഉപേക്ഷിച്ചെന്നാണ് ഒടുവില്‍ കിട്ടിയ മറുപടി.

‘രണ്ട് പെണ്‍മക്കളുടെ വിദ്യാഭ്യാസ ചെലവും വീട്ടു ചെലവും മുന്നോട്ട് കൊണ്ടുപോകാന്‍ ചെറിയൊരു ബേക്കറി വീടിനോട് ചേര്‍ന്നു തുടങ്ങാന്‍ തീരുമാനിച്ചു. ലൈസന്‍സെടുക്കാന്‍ കോര്‍പ്പറേഷനില്‍ ചെന്നപ്പോള്‍ നികുതിയായി ചുമത്തിയത് 1500 രൂപ. ലോക്ഡൗണില്‍ കച്ചവടം ഇടിഞ്ഞതോടെ നികുതിയും കനത്ത വൈദ്യുതി ബില്ലും ബാധ്യതയായി. പ്രായമായതിനാല്‍ ഇനി ദുബയിലേക്ക് മടങ്ങി മറ്റൊരു ജോലി കണ്ടെത്തുക എളുപ്പവുമല്ലെന്നും തോമസ് ഗോമസ് പറഞ്ഞു. പ്രവാസികള്‍ക്കായി പ്രഖ്യാപിക്കുന്ന പല പദ്ധതികളുടെയും സ്ഥിതി ഇതു തന്നെയാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
ALSO WATCH

 

Most Popular