Saturday, June 12, 2021
Home News Kerala നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി; അപകട മരണത്തിന് നാലു ലക്ഷം വരെ

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി; അപകട മരണത്തിന് നാലു ലക്ഷം വരെ

തിരുവനന്തപുരം: പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് നോര്‍ക്ക റൂട്ട്സ് നല്‍കിവരുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണ് പരിരക്ഷ ലഭിക്കുക. അപകടമരണം സംഭവിച്ചാല്‍ നല്‍കിവരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ രണ്ടു ലക്ഷത്തില്‍ നിന്നു നാലു ലക്ഷവും പരിക്കേറ്റവര്‍ക്ക് ഉള്ള പരിരക്ഷ 2 ലക്ഷം രൂപ വരെയും ഉയര്‍ത്തി.

തുക വര്‍ധനവിന് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാലപ്രാബല്യം ഉണ്ടായിരിക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അംഗങ്ങളായവര്‍ക്കും ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ആറുമാസത്തിലധികം ആയി വിദേശത്ത് താമസിക്കുന്ന 18 വയസ്സ് പൂര്‍ത്തിയായ താമസം അല്ലെങ്കില്‍ ജോലി വിസ(റസിഡന്‍സ് പെര്‍മിറ്റ്) ഉള്ള പ്രവാസികള്‍ക്ക് അംഗത്വ കാര്‍ഡിന് അപേക്ഷിക്കാം.

രജിസ്ട്രേഷന്‍ ഫീസായ 315 രൂപ ഓണ്‍ലൈനായി അടച്ച് നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org വഴിയാണ് അപേക്ഷിക്കേണ്ടത്. മൂന്ന് വര്‍ഷമാണ് തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്കായി 00918802012345 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്യാവുന്നതാണ്.

norka roots pravasi insurance amount doubled


 

Most Popular