പ്രവാസികളുടെ മടക്കയാത്ര: നോര്‍ക്ക വെബ്‌സൈറ്റിലെ രജിസ്‌ട്രേഷന്‍ കണക്കെടുപ്പ് മാത്രം

norka roots registration started

തിരുവനന്തപുരം: ജന്മനാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികളുടെ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നോര്‍ക്ക ആരംഭിച്ചു. www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ക്വാറന്റൈന്‍ സംവിധാനം ഉള്‍പ്പെടെ ഒരുക്കുന്നതിനു വേണ്ടിയുള്ള കണക്കെടുപ്പ് മാത്രമാണ് ഓണല്‍ലൈന്‍ രജിസ്‌ട്രേഷന്‍. ഇത് വിമാന ടിക്കറ്റ് ബുക്കിങ് മുന്‍ഗണനയ്‌ക്കോ മറ്റോ രജിസ്‌ട്രേഷന്‍ ബാധകമല്ല.

ഗര്‍ഭിണികള്‍, കുട്ടികള്‍, വയോജനങ്ങള്‍, വിസ നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റില്‍ പറയുന്നു.

കേരളത്തിലെ വിമാനത്താവളത്തില്‍ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ റജിസ്‌ട്രേഷന്‍ വൈകാതെ ആരംഭിക്കുമെന്ന് നോര്‍ക്ക സിഇഒ അറിയിച്ചു.

പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിനുള്ള നോര്‍ക്ക റജിസ്‌ട്രേഷന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
www.registernorkaroots.org

English News summery:
NORKA has started the online registration of non-resident Malayalees who wish to return home. Register at www.registernorkaroots.org.