Tuesday, January 25, 2022
HomeNewsKeralaസംസ്ഥാനത്ത് രാത്രി 10ന് ശേഷം തിയേറ്ററുകള്‍ തുറക്കാന്‍ പാടില്ല

സംസ്ഥാനത്ത് രാത്രി 10ന് ശേഷം തിയേറ്ററുകള്‍ തുറക്കാന്‍ പാടില്ല

തിരുവനന്തപുരം: കേരളത്തില്‍ തിയറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലാണിത്.

സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയാണു നിയന്ത്രണം. കടകള്‍ രാത്രി പത്തിന് അടയ്ക്കണം. പോലിസിന്റെ വാഹന പരിശോധനയും ഈ സമയങ്ങളില്‍ ഉണ്ടാകും.

പുതുവല്‍സരത്തിന് പല സംഘനടകളും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വന്‍തോതില്‍ മദ്യവും ലഹരി മരുന്നുകളും ഒഴുകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവന്നത്.

 

Most Popular