Saturday, June 12, 2021
Home News Kerala എസ്.വൈ.എസ് ജില്ലാ അദാലത്ത് ഏപ്രില്‍ 11ന് മുട്ടിലില്‍

എസ്.വൈ.എസ് ജില്ലാ അദാലത്ത് ഏപ്രില്‍ 11ന് മുട്ടിലില്‍

മുട്ടില്‍: സംഘടനാ പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ വത്ക്കരിച്ച് കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിനും സംഘടനാ ഭാരവാഹികളെ സെമികേഡര്‍ സ്വഭാവത്തിലേക്ക് ഉയര്‍ത്തുന്നതിന്നും വേണ്ടി സംസ്ഥാന കമ്മിറ്റി ആവിഷ്‌ക്കരിച്ച അദാലത്ത് ജില്ലയില്‍ പതിനൊന്നാം തിയ്യതി ഞായറാഴ്ച നടത്താന്‍ ജില്ലാ സൈബര്‍ സെല്‍ യോഗം തീരുമാനിച്ചു. രാവിലെ 9 മണി മുതല്‍ മുട്ടില്‍ WMO ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലാണ് അദാലത്ത് നടക്കുക. അന്ന് ജില്ലയിലെ 13 മേഖല കമ്മിറ്റികളും 162 ശാഖാ കമ്മിറ്റികളും അവര്‍ക്ക് നിര്‍ദേശിക്കപ്പെട്ട രേഖകളുമായാണ് അദാലത്തില്‍ പങ്കെടുക്കുക. അതോടു കൂടി എസ്.വൈ.എസ് പ്രവര്‍ത്തനങ്ങളെല്ലാം കൂടുതല്‍ ഊര്‍ജ്വസ്വലമാക്കി മാറ്റുകയും പ്രവര്‍ത്തനങ്ങളില്‍ പിന്നിലുള്ളവരെ മോട്ടിവേഷന്‍ ചെയ്യാനും സാധിക്കും. ആധുനിക കാലത്ത് സംഘടനാ പ്രവര്‍ത്തനത്തിലുള്ള മെറ്റിരീയല്‍സുകളല്ലാം അതത് ഘടകങ്ങള്‍ക്ക് നല്‍കും. അദാലത്തിന്റെ ഉദ്ഘാടനം WMO പ്രസിഡണ്ട് കെ.കെ. അഹ്മദ് ഹാജി നിര്‍വഹിക്കും. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍, WMO കോളേജ് കണ്‍വീനര്‍ അഡ്വ: കെ. മൊയ്തു, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.നാസര്‍ മൗലവി എന്നിവര്‍ സംബന്ധിക്കും.

ആലോചനാ യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ പി.സുബൈര്‍ ഹാജി കണിയാമ്പറ്റ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് കെ മുഹമ്മദ്കുട്ടി ഹസനി ഉദ്ഘാടനം ചെയ്തു. വി.കെ അബ്ദുറഹ്മാന്‍ ദാരിമി, എ.കെ മുഹമ്മദ് ദാരിമി , അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, അബ്ദുല്‍ റഷീദ് മാസ്റ്റര്‍ ഉള്ളിശേരി, ജംഷീദ് വെങ്ങൂര്‍, മനാഫ് മുട്ടില്‍, മുഹമ്മദലി മൗലവി പരിയാരം, ബുഖൈര്‍ മൗലവി പാലമുക്ക് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി കെ.എ നാസര്‍ മൗലവി സ്വാഗതവും കോഡിനേറ്റര്‍ ശറഫുദ്ധീന്‍ കാക്കവയല്‍ നന്ദിയും പറഞ്ഞു.

Most Popular