Sunday, July 25, 2021
Home News Kerala കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ്; 10 പേര്‍ക്കു രോഗമുക്തി

കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ്; 10 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തരായി. ചെന്നൈയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിയുടെ ഫലമാണ് ഇന്ന് പോസിറ്റീവായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് 10 പേരാണ് സംസ്ഥാനത്ത് കൊവിഡ് രോഗമുക്തരായത്. എല്ലാവരും കണ്ണൂര്‍ സ്വദേശികളാണ്. സംസ്ഥാനത്ത് ആകെ 16 പേര്‍ മാത്രമാണ് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 503 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 20157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 19810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 

Most Popular