Monday, April 12, 2021
Home News Kerala പ്രവാസികള്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ മതി; വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

പ്രവാസികള്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ മതി; വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: വിദേശത്തുനിന്നു കേരളത്തിലെത്തുന്നവര്‍ക്കും 7 ദിവസത്തെ ക്വാറന്റീന്‍ മതിയെന്നു വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍. നേരത്തെ ഇറക്കിയ ഉത്തരവില്‍ വിദേശത്തു നിന്നെത്തുന്നവരുടെ കാര്യം കൃത്യമായി പറയാതിരുന്നതിനാല്‍ വ്യക്തതക്കുറവുണ്ടായിരുന്നു. 7 ദിവസത്തിനുശേഷം പരിശോധന നടത്തി കോവിഡ് ഇല്ലെന്നുറപ്പാക്കിയാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം.

നേരത്തേ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീന്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ബാധകമാണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉയര്‍ന്നു. ദിശ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ടപ്പോള്‍ 14 ദിവസം തന്നെയാണ് ക്വാറന്റീന്‍ എന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പ്രവാസികള്‍ക്കും ഏഴ് ദിവസം ക്വാറന്റീന്‍ മതിയെന്ന് വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് കുറഞ്ഞ അവധിക്ക് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാവും

Most Popular