Sunday, November 28, 2021
HomeNewsKeralaസംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ആലോചനയിലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ആലോചനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ഭയപ്പെടേണ്ടാത്ത സാഹചര്യത്തിലേക്ക് എത്തുകയാണ്. സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഗൗരവതരമായ ആലോചനകള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ വിദഗ്ധരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതോടൊപ്പം വ്യാപാര-വ്യവസായ മേഖലകളിലെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പാക്കും. ഇതിന് ആവശ്യമായ നടപടി ഉണ്ടാകും.

കോളജുകള്‍ തുറക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ സൗകര്യമൊരുക്കും. കോളജുകളില്‍ എത്തുന്നതിന് മുമ്പ് എല്ലാ വിദ്യാര്‍ഥികളും ഒരു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാനായവര്‍ ഉടന്‍ സ്വീകരിക്കണം. വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെയോ ആശാ പ്രവര്‍ത്തകരെയോ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Most Popular