നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം 3.25 ലക്ഷമായി; മലപ്പുറം ജില്ലയില്‍ മാത്രം അര ലക്ഷത്തിലേറെ പേര്‍

return of expats from gulf countries

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക ഒരുക്കിയ സംവിധാനത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേര്‍. മലപ്പുറം ജില്ലയില്‍ നിന്നു മാത്രം 54,280 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.

രജിസ്റ്റര്‍ ചെയ്തവരില്‍ 56,114 പേര്‍ തൊഴില്‍നഷ്ടമായവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജയില്‍മോചിതരായ 748 പേരും നോര്‍ക്ക വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴില്‍ – താമസ വിസയുള്ള 2,23,624 പേരാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. സന്ദര്‍ശന വിസയുള്ള 57436 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആശ്രിത വിസയുള്ള 20,219 പേര്‍, വിദ്യാഭ്യാസ വിസയുള്ള 7,276 പേര്‍, ട്രാന്‍സിറ്റ് 691 പേര്‍, മറ്റുള്ളവര്‍ 11,321 പേര്‍ എന്നിങ്ങനെയാണ് രജിസറ്റര്‍ ചെയ്തിട്ടുള്ളത്.

വാര്‍ഷിക അവധിക്ക് വരാന്‍ ആഗ്രഹിക്കുന്നവരാണ് 58,823 പേര്‍. സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ 41,236 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞവരോ റദ്ദാക്കപ്പെട്ടവരോ ആയ 23,975 പേര്‍ നാട്ടിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു.

ലോക്ക് ഡൗണ്‍ മൂലം നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ 9,561 പേരാണ്. മുതിര്‍ന്ന പൗരന്മാര്‍ 10,007. ഗര്‍ഭിണികള്‍ 9515. പഠനം പൂര്‍ത്തിയാക്കിയവര്‍ 2428 എന്നിങ്ങനെയാണ് പ്രവാസികളുടെ രജിസ്ട്രേഷന്റെ കണക്കുകള്‍. രാജ്യത്തെ ഇത സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ നടപടികളും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു.

നോര്‍ക്ക പ്രവാസി രജിസ്ട്രേഷന്‍ ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം- 23,014
കൊല്ലം – 22,575
പത്തനംതിട്ട- 12,677
കോട്ടയം- 12,220
ആലപ്പുഴ- 15,648
എറണാകുളം- 18,489
ഇടുക്കി – 3,459
തൃശ്ശൂര്‍- 40,434
പാലക്കാട്- 21,164
മലപ്പുറം- 54,280
കോഴിക്കോട്- 40,431
വയനാട്- 4,478
കണ്ണൂര്‍- 36,228
കാസര്‍ഗോഡ്- 15,658

NORKA has so far registered 3,20,463 immigrants who want to return home. In Malappuram district alone, there were 54,280 registered persons.