Friday, June 25, 2021
Home News Kerala ഓവര്‍സീസ് എന്‍.സി. പി. നിയമസഭ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഓവര്‍സീസ് എന്‍.സി. പി. നിയമസഭ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കേരള നിയമസഭാ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി ഓവര്‍സീസ് എന്‍.സി.പി ദേശീയ നേതൃത്വം സൂം ആപ്ലിക്കേഷനിലൂടെ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധി പത്യ മുന്നണി സ്ഥാനാര്‍ ത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി ഒഎന്‍സി. പി പ്രവര്‍ത്തകരേയും അവരുടെ കുടുംബാംഗങ്ങളേയും അണിനിരത്താനും, പ്രവാസികള്‍ക്കിടയില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ എന്‍ സി പി യുടേയും, ഒ എന്‍ സി പി യുടേയും നിരവധി നേതാക്ക. ളും പ്രവര്‍ത്തകരും പങ്കെടുത്തു. എന്‍സിപി ഓവര്‍സീസ് സെല്‍ ദേശീയ അദ്ധ്യക്ഷ നായ ശ്രീ ബാബു ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍ സി പി യുടെ ദേശീയ ജനറല്‍ സെക്രട്ടറിയും, കേരള സംസ്ഥാന അധ്യക്ഷനുമായ ശ്രീ ടി.പി. പീതാംബരന്‍ മാസ്റ്റര്‍- എക്‌സ് എം എല്‍ എ ഉത്ഘാടനം നിര്‍വ്വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ.കെ ശശീന്ദ്രന്‍ കേരള ത്തിലെ രാഷ്ട്രീയ കാര്യങ്ങള്‍ വിശദീകരിക്കുകയും കേരളത്തില്‍ ഇടതുപക്ഷ മുന്നണിയുടെ തുടര്‍ ഭരണ ത്തിന്റെ ആവശ്യകത യെക്കുറിച്ചും യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

എന്‍ സി പി ദേശീയ സെക്രട്ടറി ശ്രീ എന്‍. എ. മുഹമ്മദ് കുട്ടി,എന്‍ സി പി സ്റ്റേറ്റ് എക്‌സികൂട്ടീവ് അംഗം ശ്രീ തോമസ് കെ.തോമസ് എന്നിവരും യോഗത്തില്‍ സംസാരിച്ചു. ഒ എന്‍ സി പി കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ട് ജീവ്‌സ് എരിഞ്ചേരി സ്വാഗതം പറ ഞ്ഞ ചടങ്ങില്‍ ഒ എന്‍ സി പി അംഗോള ചാപ്റ്റര്‍ പ്രസിഡണ്ട് സജീവ് കടശ്ശേരില്‍, ഒ എന്‍ സി പി -യു എ ഇ ജനറല്‍ സെക്രട്ടറി, സിദ്ധിഖ് ചെറുവീട്ടില്‍, ഒ എന്‍ സി പി ബഹ്‌റൈന്‍ പ്രസിഡണ്ട് ഫൈസല്‍ എഫ് എം, ഒ എന്‍ സി പി കുവൈറ്റ് ജനറല്‍ സെക്രട്ടറി കെ.വി.അരുള്‍ രാജ്, സ്റ്റേറ്റ് റീട്ടേണീസ് ഫോറം ഭാരവാഹികളായ നൂറുല്‍ ഹസ്സന്‍, അഖില്‍ പൊന്നാരത്ത്, ജോഫ്രി സി.ജി എന്നിവരും സംസാരിച്ചു. ഒ എന്‍ സി പി യു എ ഇ കമ്മിറ്റി പ്രസിഡണ്ട് രവി കൊമ്മേരി നന്ദി പറഞ്ഞു.

 

Most Popular