Thursday, September 23, 2021
Home News Kerala പി ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാതെ കേരളം

പി ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാതെ കേരളം

തിരുവനന്തപുരം: രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തി ഒളിംപിക്സില്‍ മെഡല്‍ നേടിയ ഹോക്കി താരങ്ങള്‍ക്ക് അവരുടെ സംസ്ഥാനങ്ങള്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്. ഇന്ത്യ വിജയത്തിലേക്ക് നയിച്ച മന്‍പ്രീത് സിങ് ഉള്‍പ്പെടെ എട്ട് താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്നാണ് പഞ്ചാബ് സര്‍ക്കാരിന്‍റെ പ്രഖ്യാപനം. വിവേക് സാഗര്‍, നീലകാന്ത എന്നീ താരങ്ങള്‍ക്ക് രണ്ട് കോടി രൂപ വീതമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാൽ കേരളത്തിൽ ഇതുവരെ ശ്രീജേഷിന് പാരിതോഷകങ്ങളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. പഞ്ചാബും ഒഡീഷയും മധ്യപ്രദേശും താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം പ്രഖ്യാപിച്ചപ്പോള്‍ നിര്‍ണായക സേവിലൂടെ ഇന്ത്യക്ക് വെങ്കലം നേടി കൊടുത്ത പി ആര്‍ ശ്രീജേഷിന് കേരളം ഇതുവരെ പാരിതോഷികമൊന്നും പ്രഖ്യാപിക്കാത്തത് വാര്‍ത്തകള്‍ക്ക് വഴി വയ്ക്കുകയാണ്.

Most Popular