Saturday, June 19, 2021
Home News Kerala പ്രവാസികള്‍ക്ക് ക്വാരന്റീന്‍ പണം; സര്‍ക്കാര്‍ ഉത്തരവ് വന്നാല്‍ വീണ്ടും സമീപിക്കാമെന്ന് ഹൈക്കോടതി

പ്രവാസികള്‍ക്ക് ക്വാരന്റീന്‍ പണം; സര്‍ക്കാര്‍ ഉത്തരവ് വന്നാല്‍ വീണ്ടും സമീപിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: പ്രവാസികളില്‍ നിന്ന് ക്വാരന്റീന്‍ പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് വന്നാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. ക്വാരന്റീന്‍ പണം ഈടാക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ തീര്‍പ്പാക്കിയാണ് വിധി.

കെഎംസിസി അടക്കമുള്ള സംഘടനകളും വ്യക്തികളുമാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ക്വാരന്റീന്‍ സൗകര്യത്തിനു പണം ഈടാക്കാന്‍ ഇതുവരെ ഉത്തരവുകളൊന്നും പാസാക്കിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍ ഹരജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നാണ് വിധിയില്‍ പറയുന്നത്.

അതേസമയം, ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസം നില്‍ക്കുന്നതായി പി കെ കുഞ്ഞാലിക്കുട്ടി എംപി ആരോപിച്ചു. ഗള്‍ഫില്‍ കോവിഡ് ബാധിച്ച മരിച്ച പലരുടെയും കുടുംബാവസ്ഥ പരിതാപകരമാണെന്നും ഇവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കെ മുരളീധരന്‍ എംപിയും ആവശ്യപ്പെട്ടു.

Paid quarantine for returning expatriates; can approach court after govt order


 

Most Popular