Sunday, September 26, 2021
Home News Kerala പ്രതിഷേധത്തില്‍ കീഴടങ്ങി മുഖ്യമന്ത്രി; ക്വാറന്റീന്‍ ചെലവിന് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല

പ്രതിഷേധത്തില്‍ കീഴടങ്ങി മുഖ്യമന്ത്രി; ക്വാറന്റീന്‍ ചെലവിന് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല

തിരുവന്തപുരം: പ്രതിഷേധം കനത്തതോടെ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റീന്‍ ചെലവ് ഇടാക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി തിരുത്തി. ക്വാറന്റീന്‍ ചെലവിന് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പണം നല്‍കാന്‍ കഴിയുന്നവര്‍ക്കാണ് ഈ ക്രമീകരണം ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരടക്കം എല്ലാവരും ഇനി മുതല്‍ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്നായിരുന്നു ഇന്നലത്തെ പ്രഖ്യാപനം. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. വിവിധ പ്രവാസി സംഘടനകളും പ്രതിഷേധവുമായി എത്തിയിരുന്നു.

വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീനും അതിനും ശേഷം ഏഴ് ദിവസം ഹോം ക്വാറന്റീനും ആണ് നടപ്പാക്കി വന്നിരുന്നത്. ഇതില്‍ ആദ്യ ഏഴ് ദിവസത്തെ ചെലവാണ് സര്‍ക്കാര്‍ വഹിച്ചിരുന്നത്. എന്നാല്‍, ഇതും പ്രവാസികള്‍ തന്നെ വഹിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. നിരവധിപേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ല. ദരിദ്രരായ പ്രവാസികള്‍ക്കും ഇളവ് നല്‍കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പറഞ്ഞത്.


 

Most Popular