Tuesday, September 28, 2021
Home News Kerala പാലായില്‍ സമാധാനയോഗം ചേര്‍ന്നു; വിഭാഗീയത സൃഷ്ടിച്ചാല്‍ നടപടിയെന്ന് പൊലീസ്

പാലായില്‍ സമാധാനയോഗം ചേര്‍ന്നു; വിഭാഗീയത സൃഷ്ടിച്ചാല്‍ നടപടിയെന്ന് പൊലീസ്

പാലാ: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുസ്ലിം വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പാലായില്‍ സമാധാനയോഗം ചേര്‍ന്നു. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ യോഗത്തില്‍ നടപടിക്ക് ധാരണയായി. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സമാധാന യോഗം വിളിച്ചത്.

പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കള്‍ സമാധാന യോഗത്തില്‍ പങ്കെടുത്തു. പാലായില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. മത-സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലയിലാക്കാന്‍ ലവ് ജിഹാദും നര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന പാലാ രൂപതയുടെ നുണപ്രചാരണമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. നാര്‍കോട്ടിക്, ലവ് ജിഹാദുള്‍ക്ക് കത്തോലിക്കാ പെണ്‍കുട്ടികളെ ഇരയാക്കുന്നു എന്നാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചന സന്ദേശത്തില്‍ ആരോപിച്ചത്. ഇതിനെതിരേ കേരളീയ പൊതുസമൂഹത്തില്‍ നിന്ന് വ്യപക പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍, ബിജെപിയും ആര്‍എസ്എസും ചില സഭാ നേതാക്കളും പാലാ ബിഷപ്പിനെ അനുകൂലിച്ച് രംഗത്തെത്തിയതോടെയാണം രംഗം വഷളായത്.

വസ്തുത കണ്ടെത്തേണ്ടത് സര്‍ക്കാര്‍
pala

പാലാ ബിഷപ് പറഞ്ഞതിന്റെ വസ്തുത കണ്ടത്തേണ്ടത് സര്‍ക്കാരെന്ന് സിഎസ്‌ഐ ബിഷപ് ഡോ.മലയില്‍ സാബു കോശി ചെറിയാന്‍. പാലാ ബിഷപ്പ് പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്. ഇത്തരം പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നില്ല. പരാമര്‍ശങ്ങളുടെ പേരില്‍ മുതലെടുപ്പ് അനുവദിക്കരുത്. എന്നാല്‍, പരസ്പര സ്‌നേഹവും സഹവര്‍ത്തിത്വവുമാണ് നിലനില്‍ക്കേണ്ടതെന്ന് താഴത്താങ്ങാടി ഇമാം ഷംസുദീന്‍ മന്നാനി ഇലവുപാലം പ്രതികരിച്ചു. വിവാദവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞു.

 

 

Most Popular