Wednesday, January 19, 2022
HomeNewsKeralaകഞ്ചാവ് സംഘത്തെ തേടി കാടുകയറി കുടുങ്ങിയ പൊലീസുകാരെ ഒടുവിൽ കണ്ടെത്തി

കഞ്ചാവ് സംഘത്തെ തേടി കാടുകയറി കുടുങ്ങിയ പൊലീസുകാരെ ഒടുവിൽ കണ്ടെത്തി

പാലക്കാട്: കഞ്ചാവ് വേട്ട നടത്താൻ കാട് കയറി, ഒടുവിൽ വനത്തിൽ അകപ്പെട്ട പോലീസ് സംഘത്തെ കണ്ടെത്തി. വാളയാറില്‍ നിന്നും മലമ്ബുഴയില്‍ നിന്നും രണ്ട് സംഘമായാണ് രക്ഷാസംഘം ഇന്ന് രാവിലെ യാത്ര പുറപ്പെട്ടത്. തണ്ടര്‍ ബോള്‍ട്ട് സംഘം 14 പോലീസുകാരാണ് മലമ്പുഴ ഉൾവനത്തിൽ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് കനത്ത മഴയെ തുടര്‍ന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട 14 അം​ഗ സംഘം ഉള്‍വനത്തില്‍ കുടുങ്ങിയത്.

പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി ഡി ശ്രീനിവാസന്‍, മലമ്ബുഴ സിഐ സുനില്‍കൃഷ്ണന്‍, വാളയാര്‍ എസ്‌ഐ, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍, നാല് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട ഉദ്യോ​ഗസ്ഥരാണ് വനത്തിൽ പെട്ടത് . ആന, പുലി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടിലാണ് ഉദ്യോഗസ്ഥര്‍ അകപ്പെട്ടത്.

Most Popular