തിരുവനന്തപുരം: മുന്‍ കെപിസിസി സെക്രട്ടറി കെ പ്രതാപന് ബിജെപിയില്‍ ചേര്‍ന്നു. കെ സുരേന്ദ്രന് നയിച്ച എന്‍ഡിഎ വിജയ യാത്രയിലാണ് അംഗത്വം സ്വീകരിച്ചത്. മുന്‍ മന്ത്രി പന്തളം സുധാകരന്റെ സഹോദരന് കൂടിയായ പ്രതാപനെ ആഭ്യന്തര മന്ത്രി അമിത് ഷാ ഷാള്‍ അണിയിച്ചാണ് ബിജെപി അംഗത്വം നല്‍കിയത്. പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
അടൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിത്വത്തിനായി ശ്രമിച്ചുകൊണ്ടിരുന്ന പ്രതാപന് അത് ലഭിക്കില്ലെന്ന് കണ്ടതോടെയാണ് കോണ്‍ഗ്രസ് വിട്ടതെന്നാണ് സൂചന. അടൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിനായി എം ജി കണ്ണന്, ബാബു ദിവാകരന് എന്നിവരോടൊപ്പം പ്രതാപന്റെ പേരും പറഞ്ഞു കേട്ടിരുന്നു.
ALSO WATCH