Friday, June 18, 2021
Home News Kerala പാറക്കല്‍ അബ്ദുല്ലയ്ക്ക് അടിപതറി; ഖത്തര്‍ പ്രവാസികള്‍ക്ക് നിരാശ

പാറക്കല്‍ അബ്ദുല്ലയ്ക്ക് അടിപതറി; ഖത്തര്‍ പ്രവാസികള്‍ക്ക് നിരാശ

ദോഹ: കുറ്റ്യാടി മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ പാറക്കല്‍ അബ്ദുല്ല അവസാന റൗണ്ടില്‍ കീഴടങ്ങി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയിരുന്ന അദ്ദേഹം ഒടുവില്‍ നേരിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞഹമ്മദ് കുട്ടി 490 വോട്ടുകള്‍ക്കാണ് ജയിച്ചത്.

കഴിഞ്ഞ തവണ 1157 വോട്ടുകള്‍ക്ക് വിജയിച്ച പാറക്കലിന്റെ പരാജയം ഖത്തര്‍ പ്രവാസികള്‍ക്കും നിരാശ സമ്മാനിക്കുന്നതാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയായ അദ്ദേഹം കെഎംസിസിയിലൂടെയും മറ്റും പ്രവാസികള്‍ക്ക് വേണ്ടി നിരവധി സേവനങ്ങള്‍ നല്‍കിയിരുന്ന വ്യക്തിയാണ്.

എംഎല്‍എ എന്ന നിലയില്‍ നിയമസഭയിലും അദ്ദേഹം പ്രവാസികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു. കോവിഡ് തുടക്ക കാലത്ത് ഖത്തറിലെ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കുന്നതിന് പാറക്കല്‍ അബ്ദുല്ല മുന്‍കൈയെടുത്തിരുന്നു.

Most Popular