കാസര്‍കോട് ചികില്‍സ കിട്ടാതെ ഒരാള്‍കൂടി മരിച്ചു; കര്‍ണാടകയുടെ ക്രൂരത മൂലം ജീവന്‍ പൊലിഞ്ഞത് 8 പേര്‍ക്ക്

kasaragod border

കാസര്‍കോഡ്: കര്‍ണാടക അതിര്‍ത്തി അടച്ചതുമൂലം കാസര്‍കോട് ജില്ലയില്‍ ചികിത്സ കിട്ടാതെ ഒരു രോഗികൂടി മരിച്ചു. ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം എട്ടായി. അതിര്‍ത്തി അടച്ചതുമൂലം ഹൃദരോഗിയായ രുദ്രപ്പക്ക് ചികിത്സക്ക് മംഗലാപുരത്ത് എത്താന്‍ സാധിച്ചിരുന്നില്ല.

ഇന്ന് രാവിലെ ഒമ്പതരയോടുകൂടിയാണ് ഇദ്ദേഹത്തിന് അസുഖം മൂര്‍ഛിച്ചത്. തുടര്‍ന്ന് ഉപ്പളയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെയെത്തിയ ശേഷം രോഗം വീണ്ടും മൂര്‍ഛിച്ചു. തുടര്‍ന്ന് മംഗലാപുരത്തേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും കടത്തിവിട്ടില്ല. തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.