Sunday, June 20, 2021
Home News Kerala കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പി സി ചാക്കോ പാര്‍ട്ടി വിട്ടു

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പി സി ചാക്കോ പാര്‍ട്ടി വിട്ടു

കൊച്ചി: അവഗണനയില്‍ പ്രതിഷേധിച്ച മുതിര്‍ന്ന നേതാവ് നേതാവ് പി സി ചാക്കോ പാര്‍ട്ടി വിട്ടു. ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചു. 40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ചില നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയമെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ്സ് നടപടി ക്രമം അനുസരിച്ച് ഓരോ നിയോജക മണഡലത്തിലും പാനല്‍ സ്‌ക്രീനിങ് കമ്മറ്റിക്ക് ലിസ്റ്റ് അയക്കണം. എന്നിട്ടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയിലേക്കു അയക്കേണ്ടത്. ഇതൊന്നും നിലവില്‍ നടന്നിട്ടില്ല. പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ അല്ലെങ്കില്‍ അവരോടൊപ്പം നില്‍ക്കുന്ന ഗ്രൂപ്പു നേതാക്കളുടെയോ കയ്യിലാണെന്നും പിസി ചാക്കോ ആരോപിച്ചു.

 

Most Popular