Friday, January 28, 2022
HomeNewsKeralaസംസ്ഥാനത്ത് പെട്രോൾ വില 100 കടന്നു

സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നു. പാറശാലയിലാണ് ആദ്യമായി പെട്രോൾ വില സെഞ്ച്വറി അടിച്ചത്.
ഇന്ന് 100. 04 രൂപയാണ് പാറശാലയിലെ ഒരു ലിറ്ററിന്റെ വില. പെട്രോൾ വില 26 പൈസ കൂടിയതോടെയാണ് വില പുതിയ ഉയരങ്ങളിൽ എത്തിയത്. വെറും 132 ദിവസങ്ങൾ കൊണ്ടാണ് 90 രൂപയുണ്ടായിരുന്ന പെട്രോൾ വില 100 കടന്നത്.

തിരുവനന്തപുരത്തും പെട്രോൾ വില 100 ന് അടുത്താണ്. 99. 80 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 97. 86 രൂപയായി ഉയർന്നു. കൂടാതെ ഡീസലിന് 8 പൈസയും കൂടി. ഇതോടെ ഒരു ലിറ്റർ ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയിലെ 94. 79 യും നൽകണം. 22 ദിവസത്തിനിടെ 12ാം തവണയാണ് ഇന്ധന വില കൂടുന്നത്.

Most Popular