Thursday, January 20, 2022
HomeNewsKeralaജീവനക്കാരുടെ പിഎഫ് വിഹിതം അടച്ചില്ല; ചന്ദ്രിക പത്രത്തിന്റെ ഫിനാന്‍സ് ഡയറക്ടര്‍ അറസ്റ്റില്‍

ജീവനക്കാരുടെ പിഎഫ് വിഹിതം അടച്ചില്ല; ചന്ദ്രിക പത്രത്തിന്റെ ഫിനാന്‍സ് ഡയറക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: വര്‍ഷങ്ങളായി ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട്(പിഎഫ്) തുക കുടിശ്ശിക വരുത്തിയ കേസില്‍ മുസ്ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യുടെ ഫിനാന്‍സ് ഡയറക്ടര്‍ അറസ്റ്റില്‍. ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ ഫിനാന്‍സ് ഡയറക്ടര്‍ പി എം എ സമീറിനെയാണ് കോഴിക്കോട് നടക്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. സമീറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഏതുസമയം വിളിച്ചാലും ഹാജരാകാമെന്ന വ്യവസ്ഥയിലാണ് സമീറിന് ജാമ്യം അനുവദിച്ചതെന്ന് പോലീസ് അറിയിച്ചു.

2017 മുതല്‍ ചന്ദ്രികയിലെ ജീവനക്കാരുടെ പിഎഫ് തുക അടയ്ക്കാനുണ്ട്. 2020-ലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തില്‍ പി എം എ സമീറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

 

Most Popular