Monday, May 10, 2021
Home Ediotrs Pick മരണസമയത്തും ക്യാമറ നെഞ്ചോട് ചേര്‍ത്ത് വിനോദ്; വിവാഹ ചടങ്ങിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണ് മരിച്ചു (വീഡിയോ)

മരണസമയത്തും ക്യാമറ നെഞ്ചോട് ചേര്‍ത്ത് വിനോദ്; വിവാഹ ചടങ്ങിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണ് മരിച്ചു (വീഡിയോ)

ആലപ്പുഴ: വിവാഹ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ് ക്യാമറാമാന് ദാരുണാന്ത്യം. പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ വീഡിയോഗ്രാഫര്‍ വിനോദ് പാണ്ടനാടാണ് മരിച്ചത്. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിത വിയോഗം.

ഹൃദയം നുറുങ്ങുന്നതായിരുന്നു വിനോദിന്റെ അവസാന നിമിഷങ്ങള്‍. പ്രിയപ്പെട്ട ക്യാമറയെ നെഞ്ചോട് ചേര്‍ത്താണ് വിനോദ് മരണത്തിലേക്ക് നടന്നു നീങ്ങിയത്. വിവാഹ ചടങ്ങിനിടെയാണ് ദാരുണമായ സംഭവം നടക്കുന്നത്. ഊര്‍ജസ്വലനായി വിവാഹചടങ്ങുകള്‍ ക്യാമറയില്‍ ഒപ്പിയെടുക്കുകയായിരുന്നു ഫോട്ടോഗ്രാഫറായ വിനോദ്. എന്നാല്‍ ഒരുനിമിഷം കാര്യങ്ങള്‍ കൈവിട്ടു പോയി. കാലുകള്‍ ഇടറി ആടിയാടി നില്‍ക്കാന്‍ ശ്രമിച്ച അദ്ദേഹം തളര്‍ന്ന് അവശനായി വീണുപോയി. നിലത്തേക്ക് വീഴുമ്പോഴും തന്റെ എല്ലാമെല്ലാമായ ക്യാമറ വിനോദ് നെഞ്ചോട് ചേര്‍ത്തുപിടിച്ചു.

എല്ലാ സ്വപ്നങ്ങളും അവസാനിപ്പിച്ച് മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞ വിനോദിന് ആയിരക്കണത്തിന് പേരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. വെറൈറ്റി മീഡിയ എന്ന സോഷ്യല്‍ മീഡിയ പേജിലാണ് ആ വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കുഴഞ്ഞ് വീണ ഉടനെ തന്നെ വിനോദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

Most Popular