Friday, June 25, 2021
Home News Kerala പിണങ്ങോട് അബൂബക്കര്‍ സാഹിബ്: ശാഖാ തലങ്ങളില്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുക: എസ്.വൈ.എസ്

പിണങ്ങോട് അബൂബക്കര്‍ സാഹിബ്: ശാഖാ തലങ്ങളില്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുക: എസ്.വൈ.എസ്

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം അന്തരിച്ച സുന്നി യുവജന സംഘം സംസ്ഥാന ട്രഷററും സുന്നി പ്രസ്ഥാനങ്ങളുടെയും മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അമരക്കാരനുമായിരുന്ന പിണങ്ങോട് അബൂബക്കര്‍ സാഹിബിനെ കുറിച്ച് അനുസ്മരിക്കാനും അദ്ദേഹത്തിന്റെ പരലോക ഗുണത്തിന് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്ത് പ്രാര്‍ത്ഥിക്കുന്നതിനും വേണ്ടി ഇന്ന് (വെള്ളി) വൈകുന്നേരം നാല് മണിക്ക് ജില്ലയിലെ മുഴുവന്‍ ശാഖാ തലങ്ങളിലും പ്രത്യക പരിപാടി സംഘടിപ്പിക്കണമെന്ന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ലാ കമ്മിറ്റി മുഴുവന്‍ ശാഖാ ഭാരവാഹികളോടും ആവശ്യപ്പെട്ടു. ജില്ലാ തലത്തില്‍ വലിയ ഒരു പരിപാടി സംഘടിപ്പിക്കാന്‍ കഴിയാത്ത പ്രത്യേക സാഹചര്യത്തില്‍ ഒരു പുരുഷായുസ് മുഴുവന്‍ സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശ പ്രചരണത്തിന് സംസാരിച്ചും എഴുതിയും ജീവിതം സത്യദീനിന് സമര്‍പ്പിച്ച അബൂബക്കര്‍ സാഹിബിനോടുള്ള ആദര സൂചകമായി സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടി വിജയിപ്പിക്കാന്‍ എല്ലാ സംഘടനാ പ്രവര്‍ത്തകരോടും ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാലും ജനറല്‍ സെക്രട്ടറി കെ.എ. നാസര്‍ മൗലവിയും ആവശ്യപ്പെട്ടു.

 

Most Popular